യുവ സംരംഭകയുടെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് കോമേഴ്‌സ് അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണോമസ് ) കോളേജിലെ സ്വാശ്രയ വിഭാഗം കോമേഴ്‌സ് അസോസിയേഷനായ 'കൊമേറ 2k24 ' ടിവി അവതാരകനും യുവ സംരംഭകനുമായ ബിനോയ്‌ വർഗീസ് ഉദ്ഘാടനം ചെയ്തു. സോഫ്റ്റ്‌ സ്കിൽ പരിശീലകരായ mc² സ്റ്റാർട്ടപ്പിന്റെ  നേതൃത്വത്തിൽ യുവ സംരംഭകയായ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി സഹല ഫാത്തിമയുടെ 'ആർട്ടിസ്റ്ററി ആൽക്കമി'   എന്നാ ലോഗോ പ്രകാശനം ചെയ്തു.

 കോളേജിലെ സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സിസ്റ്റ൪.റോസ് ബാസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടിയിൽ കോമേഴ്‌സ് വിഭാഗ൦ മേധാവി മിസ്സ്‌ റോജി ജോർജ്, പ്രോഗ്രാം കോർഡിനേറ്റായ മൂന്നാം വർഷ ബികോം വിദ്യാർത്ഥിനി ജാൻകി മേനോൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കോമേഴ്‌സ് വിഭാഗം വിദ്യാർത്ഥിനികൾക്കായി  ബെസ്റ്റ് മാനേജർ ഗെയിം സംഘടിപ്പിച്ചു. വിജയിയായ ആഗ്ന പി. എസിന്  ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം  ചെയ്തു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post