പ്രേംചന്ദ് ദിനം ആചരിച്ചു @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട :സെൻ്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം പ്രേംചന്ദ് ദിനം ആചരിച്ചു.ഹിന്ദി വിഭാഗം മുൻ മേധാവി ഡോ.സിസ്റ്റർ റോസ് ആൻ്റോ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.സമൂഹത്തിൽ നിലനിന്നിരുന്ന ജാതി ശ്രേണികളെക്കുറിച്ചും സ്ത്രീകളുടെയും തൊഴിലാളികളുടെയും ദുരവസ്ഥയെ കുറിച്ചും എഴുതിയ ആദ്യത്തെ എഴുത്തുകാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.സിസ്റ്റർ റോസ് ആൻ്റോയ്ക്ക് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി ഉപഹാരം നൽകി ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അതോടൊപ്പം തന്നെ പ്രസംഗ മൽസരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post